Soochika Publishers

പ്രതിക്കാക്ക

അകത്തിരുന്നു പുറത്തും പുറത്തിരുന്ന് അകത്തും നോക്കുന്നതിന്റെ കലയാണ് പ്രതിക്കാക്കകളിലെ കവിതകൾ. ലോകത്തെ സൗകര്യപ്രദമായി ഇത്രയടുത്തു കിട്ടിയാൽ നിങ്ങളെന്തു ചെയ്യും എന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ. അതിനാൽ ഈ സമാഹാരത്തിൽ വൈയക്തികതയും സാമൂഹികതയും രാഷ്ട്രീയവും ഇടകലരുന്നു. ഇഷ്ടവും വിമർശവും രോഷവും ഫലിതവും ഇഴചേരുന്നു. നമ്മുടെ ജീവിതത്തിന്റെ ഒരു കാലിഡോസ്കോപ്പ് .

എൽദോ മാമ്മലശ്ശേരിയുടെ കവിതകള്‍
Cover: സുധീർ എം.എ
Publisher: Soochika books

എൽദോ കവിതയെ സമീപിക്കുന്നത് പ്രഭുവിനെ കാണാൻ വരുന്ന അടിമയെപ്പോലെയല്ല. എഴുത്തിനുമേലുള്ള എന്തെങ്കിലും തരത്തിലുള്ള അധികാരബോധത്തെ ഒരുതരത്തിലും അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്നതുതന്നെയാണ് അവനെ മാറിയിരുന്ന് വായിപ്പിക്കുന്നത്.

കാവ്യപാരമ്പര്യത്തിന്റെ സകലമാന ട്രാഫിക്ക് സിഗ്നലുകളും തെറ്റിച്ച് ഒച്ചയുണ്ടാക്കി പാഞ്ഞുപോകുന്ന ഒരു നോട്ടി ബൈക്ക് റൈഡറെപ്പോലെ അവന്റെ കവിതകൾ നമ്മെ അസ്വസ്ഥമാക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. അസ്വസ്ഥമാക്കുക അമ്പരപ്പിക്കുക എന്നതിനപ്പുറം ഒരു വർക്ക് ഓഫ് ആർട്ടിന് മറ്റെന്താണ് ചെയ്യാൻ സാധിക്കുക.

എൽദോയ്ക്ക് ജീവിതവുമായുള്ള സമരവും സമരസപ്പെടലും എല്ലാം അവന്റെ കവിതകൾ തന്നെയാണ്. പക്ഷേ, അത്
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല എന്നുമാത്രം.

കരീം മലപ്പട്ടം

അപ്പന്റെ മീനുകൾ

ഐൻസ്റ്റീന്റെ തലച്ചോർ

ഐൻസ്റ്റീന്റെ തലച്ചോർ – ലേഖനം – മനോജ് വെള്ളനാട്
Cover: വിഷ്ണുറാം
Publisher: Soochika books

ഐന്‍സ്റ്റീന്റെ തലച്ചോറിനുള്ളിലെ ശാസ്ത്രകൗതുകങ്ങള്‍ മുതല്‍ കുട്ടികളുടെ ഡയപ്പര്‍ വരെയുണ്ട് ഡോ. മനോജിന്റെ എഴുത്തുകളില്‍.

പുരാണങ്ങളിലല്ലാ ഇന്ത്യന്‍ ശാസ്ത്രത്തിന്റെ പൈതൃകമെന്ന് അദ്ദേഹം വ്യക്തമായി ഒരു ലേഖനത്തില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ‘മഴ നനഞ്ഞാല്‍ പനി വരുമോ’ തുടങ്ങി ‘പ്രണയത്തിന്റെ രസതന്ത്രം’ വരെയുള്ള വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.ആര്‍ക്കും വായിച്ചു പോകാവുന്നതും ആളുകളെക്കൊണ്ട് വായിപ്പിക്കുന്നതുമായ ശൈലിയാണ് അദ്ദേഹത്തിന്റേത്.

വൈവിധ്യമുള്ള വിഷയങ്ങളായതിനാല്‍ നമുക്ക് എവിടെനിന്നും തുടങ്ങാം, എപ്പോള്‍ വേണമെങ്കിലും നിറുത്തുകയും ചെയ്യാം. പക്ഷെ വായിച്ചു തുടങ്ങിയാല്‍ നിറുത്താന്‍ പറ്റാത്ത തരത്തിലുള്ള രസകരമായ രീതിയാണ് ഓരോ ലേഖനങ്ങള്‍ക്കും.

മനോജിന്റെ പുസ്തകങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വായിക്കേണ്ടതാണ്. ശാസ്ത്രത്തെപ്പറ്റി പറയുന്നത് കൂടാതെ എന്താണ് ശാസ്ത്രബോധം എന്നതിനെപ്പറ്റിയും അദ്ദേഹം വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

മുരളി തുമ്മാരുകുടി