Sale!

Einsteinte Thalacchor – ഐൻസ്റ്റീന്റെ തലച്ചോർ- Dr. Manoj Vellanad

Rs.100.00 Rs.90.00

ഐന്‍സ്റ്റീന്റെ തലച്ചോറിനുള്ളിലെ ശാസ്ത്രകൗതുകങ്ങള്‍ മുതല്‍ കുട്ടികളുടെ ഡയപ്പര്‍ വരെയുണ്ട് ഡോ. മനോജിന്റെ എഴുത്തുകളില്‍. പുരാണങ്ങളിലല്ലാ ഇന്ത്യന്‍ ശാസ്ത്രത്തിന്റെ പൈതൃകമെന്ന് അദ്ദേഹം വ്യക്തമായി ഒരു ലേഖനത്തില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ‘മഴ നനഞ്ഞാല്‍ പനി വരുമോ’ തുടങ്ങി ‘പ്രണയത്തിന്റെ രസതന്ത്രം’ വരെയുള്ള വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ആര്‍ക്കും വായിച്ചു പോകാവുന്നതും ആളുകളെക്കൊണ്ട് വായിപ്പിക്കുന്നതുമായ ശൈലിയാണ് അദ്ദേഹത്തിന്റേത്. വൈവിധ്യമുള്ള വിഷയങ്ങളായതിനാല്‍ നമുക്ക് എവിടെനിന്നും തുടങ്ങാം, എപ്പോള്‍ വേണമെങ്കിലും നിറുത്തുകയും ചെയ്യാം. പക്ഷെ വായിച്ചു തുടങ്ങിയാല്‍ നിറുത്താന്‍ പറ്റാത്ത തരത്തിലുള്ള രസകരമായ രീതിയാണ് ഓരോ ലേഖനങ്ങള്‍ക്കും. മനോജിന്റെ പുസ്തകങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വായിക്കേണ്ടതാണ്. ശാസ്ത്രത്തെപ്പറ്റി പറയുന്നത് കൂടാതെ എന്താണ് ശാസ്ത്രബോധം എന്നതിനെപ്പറ്റിയും അദ്ദേഹം വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

മുരളി തുമ്മാരുകുടി

59 in stock

Reviews

There are no reviews yet.

Be the first to review “Einsteinte Thalacchor – ഐൻസ്റ്റീന്റെ തലച്ചോർ- Dr. Manoj Vellanad”

Your email address will not be published. Required fields are marked *