Sale!

ANGLO – MAPPILA YUDHAM 1921 | A K KODOOR | ആംഗ്ലോ – മാപ്പിള യുദ്ധം | എ. കെ. കോടൂർ | MALABAR

Rs.450.00 Rs.435.00

“വ്യക്തികളും സമൂഹവും തമ്മിലുള്ള ഇടപാടുകളിൽ സാമൂഹികത എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വിശകലനം ചെയ്യുന്ന മലബാർ സമരങ്ങളെപ്പറ്റിയുള്ള സാന്ദ്ര വിവരണമാണ് എ. കെ കോടൂർ എഴുതിയ ആംഗ്ലോ മാപ്പിള യുദ്ധം -1921 എന്ന പുസ്തകം. മലബാറിലെ ബ്രട്ടീഷ് വിരുദ്ധ സമരകാലത്ത് സാമൂഹിക ജീവിതവും സാമ്പത്തിക ബന്ധങ്ങളും വ്യക്തികളിലൂടെയും അനുഭവ പരിസരങ്ങളിലൂടെയും നോക്കിക്കാണുന്ന ഒരു സാമൂഹിക കാഴ്ച്ചപ്പാട് വ്യക്തിനിഷ്ട അനുഭവങ്ങളുടെ സാമൂഹിക ഓർമ്മകളിലൂടെ കണ്ടെടുക്കുകയും രാഷ്ട്രീയ ബോധവും സംസ്കാര വിനിമയങ്ങളും പ്രതിരോധത്തിൻ്റെയും പ്രത്യാധീശത്വത്തിൻ്റെയും രൂപത്തിൽ നിലനിർത്തിയ രീതികളെ വിശകലനം ചെയ്യുകയുമാണ് ഈ കൃതിയിൽ. പ്രദേശികവും ജൈവീകവുമായ അനുഭവസാക്ഷ്യങ്ങളെ സാമൂഹിക ചരിത്രത്തിൻ്റെ ഉപദാനമാക്കുന്ന രീതിയാണിൽ അനുവർത്തിക്കുന്നത്. മലബാറിൻ്റെ സാംസ്കാരികതയ്ക്കുള്ളിൽനിന്നുള്ള നോട്ടവും സാന്ദ്ര വിവരണവുമാണ് ഈ പുസ്തകം.

ഒരു ജനതയ്ക്ക് അവരുടെ ചരിത്ര-ഭൂതകാലത്തെപ്പറ്റി സ്വയം സംസാരിക്കാൻ ഒദ്യോഗിക ചിട്ടവട്ടങ്ങൾക്ക് പുറത്തുനിന്ന് വ്യക്തിനിഷ്ഠവും സാമൂഹികവുമായ ഓർമ്മകളെ തിരിച്ചുപിടിക്കുന്ന രാഷ്ട്രിയം ചരിത്ര വിജ്ഞാനമായി മുന്നോട്ട് വയ്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ സമകാലിക പ്രസക്തി.” ഡോ. കെ. എസ്. മാധവൻ

3 in stock

SKU: SWGCB01 Categories: ,

Description

മലബാർ സമരങ്ങൾ: സാമൂഹിക ചരിത്രത്തിൻ്റെ സാന്ദ്രവിവരണം

Reviews

There are no reviews yet.

Be the first to review “ANGLO – MAPPILA YUDHAM 1921 | A K KODOOR | ആംഗ്ലോ – മാപ്പിള യുദ്ധം | എ. കെ. കോടൂർ | MALABAR”

Your email address will not be published. Required fields are marked *