Sale!

ഓരോരോ കഥകൾ – എഡി: കെ. വി. മണികണ്ഠൻ Ororo Kathakal

(1 customer review)

Rs.230.00 Rs.207.00

ദേവദാസ് വി എം, വിനോയ് തോമാസ്, ശ്രീകണ്ഠൻ കരിക്കകം, ഷിനിലാൽ, വി ദിലീപ്, അജിജേഷ് പച്ചാട്ട്, സുദീപ് ടി ജോർജ്ജ്, ശ്രീനാഥ് ശങ്കരൻകുട്ടി, നിധീഷ് ജി, ആഷ് അഷിത, ഷാഹിന കെ. റഫീഖ്, യാസർ അറഫാത്ത്, മജീദ് സെയ്ദ് , സുനു എ. വി, ഫർസാന അലി, അഭിജിത്ത് ഡി. പി. എന്നിവരുടെ 2019ൽ പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരം.

99 in stock

1 review for ഓരോരോ കഥകൾ – എഡി: കെ. വി. മണികണ്ഠൻ Ororo Kathakal

  1. sreejith sivaraman

    ഓരോരോ കഥകള്‍ 2019 കഥകള്‍ എന്ന പുസ്തകത്തിന്‍റെ എഡിറ്ററായ മണികണ്ഠന്‍ ആമുഖത്തില്‍ പറയുന്ന ഒരു വാക്കുണ്ട് “മലയാള കഥ അതിശയകരമായ ഒരു വളവ്‌ തിരിയുകയാണെന്ന്” വായനയ്ക്കു ശേഷം വായനക്കാരന് ബോധ്യമാകും,ഇതിലെ ഓരോ കഥയും വളവുകളില്‍ നാട്ടിയിരിക്കുന്ന അടയാളക്കല്ലുകളാണെന്ന്, കഥയെഴുത്തിന്‍റെ വൈവിധ്യമായ മാനങ്ങള്‍ യാസര്‍ അരാഫത്ത് മുതല്‍ അഭിജിത്ത് വരെ വരച്ചുകാട്ടുന്നുണ്ട്.കഥയെഴുത്തില്‍ പുത്തങ്കൂറ്റുകാര്‍ എന്നോ പയറ്റിത്തെളിഞ്ഞവര്‍ എന്നോ വേര്‍തിരിച്ചുകാണുവാന്‍ ഓരോ കഥയും സമ്മതിക്കുന്നില്ല.കാരണം ഓരോ കഥയും ഓരോരോ അനുഭവങ്ങള്‍ വായനക്കാരനു നല്‍കുന്നതില്‍ നീതി പുലര്‍ത്തിയിട്ടുണ്ട്.
    ആല്‍‌ബര്‍ട്ടോ കോര്‍ഡയുടെ ചെഗുവേര ചിത്രം പോലെയുള്ള സെന്തിലിനെ വായിച്ചു തീരുമ്പോള്‍ മരണത്തിന്‍റെ ഒരു പുതുമണ്ണു ഗന്ധം യാസര്‍ അവശേഷിപ്പിക്കും,പെണ്ണിന്‍റെ മണമടിക്കാതെ കിടന്ന ഒളിവുകാര്‍ക്ക് വല്ല പ്രണയമുണ്ടോഎന്ന ച്യോദ്യത്തിനോപ്പം നമുക്കു നേരെ നീളുന്ന സഖാവ് ഷേര്‍ളിയുടെ ഒരു നോട്ടം വിനോയ് മാഷ്‌ ബാക്കി വച്ചു കൊണ്ട് ഒരു ഒളിവുകാലത്തിന്‍റെ കഥ പറയുന്ന നോവലിനെ പുതിയ കാലത്തിന്‍റെ തിരുത്തിയെഴുതപ്പെട്ട നോവാക്കി മാറ്റി,അര്‍ത്ഥമില്ലാത്ത വിമര്‍ശനങ്ങളിലൂടെയും, ഗോസ്സിപ്പിലൂടെയും വളര്‍ന്ന സമകാലികമായ പല സിനിമാ പിന്നാമ്പുറങ്ങള്‍ കാണിച്ചു തരുന്നുണ്ട്‌ കോടമ്പാക്കം എഴുതിയ ആത്മകഥയിലൂടെ ദിലീപ്.രതിയുടെ നിറങ്ങളെക്കാള്‍ മനുഷ്യത്വത്തിന്‍റെ നിറമാണ് മികച്ചത് എന്ന് മജീദ്‌ രസയാത്രികരിലൂടെ പറയുന്നു.ചത്തവന്‍റെ ജീവിതത്തിലെ ഭൌതീകതയെകുറിച്ചു പറഞ്ഞ ശ്രീകണ്ഠന്‍, ജീവിതാവസാനം സ്വന്തം ഭൌതീക ആസ്തികള്‍ സഹജീവിയായ പേനിനു നല്‍കി ഒറ്റപെടലിന്‍റെ അവസ്ഥ കാണിച്ചു തന്ന സുനു,മരണത്തിന്‍റെ പൊള്ളല്‍ ചൂട് ഒരു ഗ്രേറ്റ്എസ്കേപ്പിലൂടെ കാണിച്ചു തന്ന് ഒരു പന്തിന്‍കുളിര്‍മ്മയില്‍ ആശ്വാസം തന്ന സുദീപ്,പെണ്ണിനെ വെറും കച്ചവട വസ്തുവാക്കിസണ്ണിലിയോണിന്‍റെ കാലത്ത് ഷക്കീലയ്ക്ക് മാര്‍ക്കറ്റില്ലെന്ന് പറയുന്ന ശ്രീനാഥിന്‍റെ പലകാരണങ്ങളില്‍ ചിലത്,ജിന്നിന്‍റെയൊപ്പം ചേര്‍ന്ന് കഥ പറയുന്ന ഷാഹിന,ഫര്‍സാനയുടെ “ച്യേ”,വരിയും,വഴിയും തെറ്റി പോയ കൌമാരത്തിന്‍റെ കഥ പറയുന്ന ദേവദാസിന്‍റെ പാഠഭേദം, ആഷ് അഷിതയുടെ മുങ്ങാംകുഴി,കേവലം ഒരു നായയിലൂടെ മനുഷ്യാവസ്ഥയുടെ മാറ്റങ്ങള്‍ കാണിച്ചു തന്ന പ്രീയ അജിജേഷ്,ഭ്രമാത്മകത വായനക്കാരനിലേയ്ക്ക് പടര്‍ത്തിയ അഭിജിത്തിന്‍റെ പരേതരുടെ പുസ്തകം, ഒപ്പം ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തിയ നിധീഷിന്‍റെ താമരമുക്ക് അങ്ങിനെ മണികണ്ഠന്‍റെ തിരഞ്ഞെടുപ്പുകള്‍ പുതിയ കഥാ ലോകത്തെ പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്,തിരഞ്ഞെടുക്കുവാനുള്ള കാരണം എന്തെന്ന്
    വായനക്കാരനോട് ചോദിക്കുന്നുണ്ട്, കഥയുടെ ഗുണമോ,കഥാകാരന്‍റെ മുന്‍ഗണനകളോ അല്ലാതെ കാലോചിതമായി മലയാള കഥകളില്‍ വന്ന വൈവിധ്യത്തിന്‍റെ മഷിയുണങ്ങാത്ത രീതികളാണ് ഓരോരോ കഥകൾ പറയുന്നത്, പ്രസിദ്ധീകരിച്ച സൂചിക ബുക്കിനും,പ്രീയ നാമൂസ്സിനും അഭിനന്ദനങ്ങള്‍………

Add a review

Your email address will not be published. Required fields are marked *