പുസ്തകവിചാരം : കിളിമഞ്ജാരോ ബുക്സ്റ്റാൾ – രാജേന്ദ്രൻ എടത്തുംകര വായന; ഷൈമ കൊല്ലമ്പലത്ത്

അനിതരസാധാരണമായ ഭാഷകൊണ്ട് വിസ്മയം തീർക്കുന്ന പുതിയ നോവൽ. അദമ്യമായ കൗതുകത്തോടെ കേട്ടതും കണ്ടതുമായ കഥകളുമനുഭവങ്ങളും സത്ത ചോരുകയോ അനാവശ്യ ഇടപ്പെടലുകൾ നടത്തുകയോ ചെയ്യാതെ ആഖ്യാതാവ് അയാളറിഞ്ഞതും അയാളുടെ നിഗമനങ്ങളും ലളിതമായി വായനക്കാരോട് പങ്കുവയ്ക്കുന്നു. സർവജ്ഞാനിയായ ആഖ്യാതാവല്ല അയാൾ. എഴുത്തുകാരന്റെ വക്താവെന്ന പോലെ അയാൾ നമ്മോട് സംസാരിക്കുന്നു. കിളിമഞ്ജാരോ ബുക്സ്റ്റാളിലെ പുസ്തകവില്പനക്കാരനാണ് അയാൾ. താൻ ഒരിക്കൽ അവിടംവിട്ടുപോകുമെന്ന് അയാൾക്കറിയാം. കെട്ടിക്കിടക്കുന്ന ജലമാവാൻ വയ്യ. അനസ്യൂതമൊഴുകണം. പുതുമേച്ചിൽപ്പുറങ്ങളറിയണം. അയാളുടെ കഥാഖ്യാനരീതിയിലും ഈ ഒഴുക്കനുഭവിക്കാം. അവയിൽ പ്രണയത്തിന്റെ നിർവചനവും യുക്തിയുമുണ്ട്. നഷ്ടപ്രണയത്തിന്റെ […]

പുസ്തക വിചാരം: പാപ്പിയോൺ – ഹെൻട്രി ഷാരിയർ – വായന: ശാലിനി വിനീത്

“ഞാൻ ആ നരകകുഴിയിലേക്ക് പോയത് ടൈപ്പ് റൈറ്ററും കയ്യിൽ പിടിച്ചായിരുന്നില്ല!” “പാപ്പിയോൺ ” എന്ന് ഫ്രഞ്ച് അധോലോകത്ത് വിളിപ്പേരുള്ള ഹെൻട്രി ഷാരിയർ തന്റെ 14 വർഷം നീണ്ട ദുരിതമയമായ ജയിൽ വാസത്തെക്കുറിച്ച് എഴുതിയ ഓർമ്മകുറിപ്പാണു “പാപ്പിയോൺ” എന്ന നോവൽ. ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാൻ സാധിക്കാത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ ഷാരിയർ എഴുതിയത് മുഴുവൻ സത്യമാണോ എന്ന് പോലും വിമർശകർ സംശയിച്ചു . അവർക്ക് ഷാരിയർ നൽകിയ മറുപടിയാണ് ആദ്യ വാചകം. വളരെ അവിചാരിതമായാണ് ഈ പുസ്തകം […]

പാപ്പിയോൺ

പുസ്തക പ്രകാശനം

ഡോ.എം.എ.ഉമ്മൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കേരളം: ചരിത്രം – വർത്തമാനം – ദർശനം എന്ന പുസ്തകം പ്രൊഫ. കേശവൻ വെളുത്താട്ട് (ഡയറക്ടർ, തീരദേശ പൈതൃക പഠനകേന്ദ്രം, കൊടുങ്ങല്ലൂർ) ഡോ.എം.സിന്ധുവിന് നൽകി പ്രകാശിപ്പിച്ചു. ജോൺ മത്തായി സെന്ററിലെ അധ്യാപകനായ ഡോ.ഷൈജൻ ഡേവീസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി.

പുസ്തക പ്രകാശനം നടത്തി

മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച മലയാളഭാഷാശാസ്ത്രം (ലേഖന- ഗ്രന്ഥ- പ്രബന്ധസൂചി), നളചരിതമണി പ്രവാളം (ഡോ. എം. ശ്രീനാഥന്‍), കുമാരനാശാന്റെ രചനാശില്പം (ഡോ.എം.എം.ബഷീര്‍) On the far side of memory (ലളിതാംബികാ അന്തര്‍ജനം ), Don’t want cast (ഇ.ഡി. രേണുകുമാര്‍ ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കലാശാലയില്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം. എം. ബഷീര്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. എം. ശ്രീനാഥന്‍, കെ.എം. ഭരതന്‍, ഡോ. […]